കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ പോ​രാ​ടാ​ൻ അ​വി​ടേ​ക്കും പോ​കും: രാ​ഹു​ൽ
Sunday, October 25, 2020 1:35 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ പീ​ഡ​ന​ങ്ങ​ളി​ൽ നീ​തി നി​ഷേ​ധ​മു​ണ്ടാ​യാ​ൽ നീ​തി​ക്കാ​യി പോ​രാ​ടാ​ന്‍ ആ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ പീ​ഡ​ന​ങ്ങ​ളി​ല്‍ രാ​ഹു​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്നെ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

യു​പി​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രു​ക​ൾ പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടെ​ന്ന കാ​ര്യം നി​ഷേ​ധി​ക്കു​ന്നി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും നീ​തി​യു​ടെ വ​ഴി ത​ട​യു​ക​യും ചെ​യ്യു​ന്നി​ല്ല.

ഇ​നി അ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ നീ​തി​ക്കാ​യി പോ​രാ​ടാ​ന്‍ ആ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​കു​മെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

പ​ഞ്ചാ​ബി​ല്‍ ആ​റ് വ​യ​സു​കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രെ കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്കറും ക​ട​ന്നാ​ക്ര​മി​ച്ചിരുന്നു.

ഹ​ത്രാ​സ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി​യെ വി​മ​ര്‍​ശി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി രാ​ഷ്ട്രി​യ ടൂ​റു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് പ​ഞ്ചാ​ബ് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് ജാ​വ​ദേ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സു​കാ​രി പ​ഞ്ചാ​ബി​ലെ ടാ​ണ്ട ഗ്രാ​മ​ത്തി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത് ഏ​റെ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. രാ​ഷ്ട്രീ​യ ടൂ​റു​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ​ക​രം രാ​ഹു​ൽ ഗാ​ന്ധി ടാ​ണ്ട​യും രാ​ജ​സ്ഥാ​നു​മെ​ല്ലാം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​ബി​ലെ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ൽ ഗാ​ന്ധി​യോ പ്രി​യ​ങ്ക ഗാ​ന്ധി​യോ സോ​ണി​യ ഗാ​ന്ധി​യോ ഇ​തു​വ​രെ ടാ​ണ്ട​യി​ലെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​നീ​തി​ക​ൾ അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. പ​ക്ഷേ, ഹ​ത്ര​സി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പോ​യി ഇ​ര​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം അ​വ​ർ ഫോ​ട്ടോ​യെ​ടു​ക്കു​മെ​ന്നും ജാ​വ​ദേ​ക്ക​ർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.