കാ​ബൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം; 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, October 25, 2020 3:12 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു സ​മീ​പം ന​ട​ന്ന ചാ​വേ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 57 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​തി​ൽ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. എ​ന്നാ​ൽ താ​ലി​ബാ​ൻ ത​ങ്ങ​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

സ്ഫോ​ട​ക വ​സ്തു ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച ചാ​വേ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​തോ​ടെ ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.