കാ​മ​റൂ​ണി​ൽ സ്കൂ​ളി​നേ​രെ ആ​ക്ര​മ​ണം; എ​ട്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Sunday, October 25, 2020 4:12 AM IST
കും​ബ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​മ​റൂ​ണി​ലെ കും​ബ​യി​ൽ സ്കൂ​ളി​നു നേ​രെ തോ​ക്കും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 12 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ദ​ർ ഫ്രാ​ൻ​സി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദ്വി​ഭാ​ഷാ അ​ക്കാ​ദ​മി​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ സ്കൂ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി വെ​ടി​വ​യ്ക്കു​ക​യും വാ​ൾ വീ​ശു​ക​യു​മാ​യി​രു​ന്നു. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ജ​നാ​ല​വ​ഴി താ​ഴേ​ക്കു ചാ​ടാ​ൻ‌ ശ്ര​മി​ച്ചാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.