മും​ബൈ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ൽ‌
Sunday, October 25, 2020 7:50 AM IST
മും​ബൈ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മും​ബൈ​യി​ൽ പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ൽ‌. സാ​ങ്ക്രി​ത തി​വാ​രി​യെ​ന്ന സ്ത്രീ​യും സു​ഹൃ​ത്തു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ ബൈ​ക്കോ​ടി​ച്ച​തി​ന് സു​ഹൃ​ത്തി​ന് പി​ഴ​യി​ട്ട​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട സാ​ങ്ക്രി​ത​യും സു​ഹൃ​ത്തും പോ​ലീ​സു​കാ​ര​നെ ആ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​സ്റ്റ​ബി​ൾ ഏ​ക​നാ​ഥ് പാ​ർ​ത്ഥെ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സു​ഹൃ​ത്താ​യ മു​ഹ്സി​ൻ ഷെ​യ്ക്ക് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്നെ പൊ​ലീ​സു​കാ​ര​ൻ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് മ​ർ​ദി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് സാ​ങ്ക്രി​ത പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.