സാം​സംഗ് ഇ​ല​ക്ടോ​ണി​ക്സ് ചെ​യ​ർ​മാ​ൻ ലീ ​കു​ൻ-​ഹീ അ​ന്ത​രി​ച്ചു
Sunday, October 25, 2020 11:23 AM IST
സോ​ൾ: സാം​സംഗ് ഇ​ല​ക്ടോ​ണി​ക്സ് ചെ​യ​ർ​മാ​ൻ ലീ ​കു​ൻ-​ഹീ(78) അ​ന്ത​രി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​ൻ ക​മ്പ​നി​യാ​യ സാം​സംഗി​നെ ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​ത്പ​ന്ന നി​ര്‍​മാ​ണ രം​ഗ​ത്തെ ആ​ഗോ​ള സാ​ന്നി​ധ്യ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച​യാ​ളാ​ണ് ലീ.

1942​ല്‍ ജ​നി​ച്ച ലീ ​കു​ൻ-​ഹീ 1987ലാ​ണ് സാം​സംഗ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​ത്. മ​ര​ണ​സ​മ​യ​ത്ത് സാം​സംഗ് വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ് വൈ ​ലീ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2014ൽ ​ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.