യു​പി​യി​ൽ പീ​ഡ​ന​ത്തെ ചെ​റു​ത്ത പെ​ൺ​കു​ട്ടി​യെ ടെ​റ​സി​ൽ നി​ന്നും എ​റി​ഞ്ഞ് കൊ​ല്ലാ​ൻ ശ്ര​മം
Sunday, October 25, 2020 8:56 AM IST
ല​ക്നോ: യു​പി​യി​ല്‍ പീ​ഡ​ന​ത്തെ ചെ​റു​ത്ത പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്തെ പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ട​ത്തി​ന്റെ ടെ​റ​സി​ല്‍ നി​ന്നും താ​ഴേ​ക്ക് എ​റി​ഞ്ഞു. മാ​വു ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​യ​ല്‍​വാ​സി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും എ​തി​ര്‍​ത്ത​പ്പോ​ള്‍ ടെ​റ​സി​ല്‍ നി​ന്നും താ​ഴേ​ക്ക് എ​റി​ഞ്ഞു് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ര്‍ ത​ന്നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു​വെ​ന്ന് പെ​ണ്‍​കു​ട്ടി​യും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.