പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു തീ​പി​ടി​പ്പി​ക്കാ​ൻ വീ​ണ്ടും ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു: ആ​ർ​എ​സ്എ​സ്
Sunday, October 25, 2020 10:24 AM IST
നാ​ഗ്പു​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു വീ​ണ്ടും തീ​പി​ടി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ഗ​വ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് ന​ട​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു ഭാ​ഗ​വ​തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

2019-ൽ ​ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ സു​പ്രീം​കോ​ട​തി​യു​ടെ അ​യോ​ധ്യ വി​ധി വ​ന്നു. രാ​ജ്യം മു​ഴു​വ​ൻ ആ ​വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​മ​ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു- നാ​ഗ്പൂ​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള അ​ഭി​സം​ബോ​ധ​ന​യി​ൽ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

സി​എ​എ വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ രാ​ജ്യ​ത്ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ന്നു. കൊ​റോ​ണ എ​ല്ലാ വി​ഷ​യ​ങ്ങ​ളെ​യും അ​പ്ര​സ​ക്ത​മാ​ക്കി​യെ​ന്നും ഭാ​ഗ​വ​ത് ചൂ​ണ്ടി​ക്കാ​ട്ടി.

സി​എ​എ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന് എ​തി​ര​ല്ല. എ​ന്നാ​ൽ ഇ​തി​നെ എ​തി​ർ​ക്കു​ന്ന ഒ​രു വി​ഭാ​ഗം സി​എ​എ മു​സ്ലിം ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കാ​നു​ള്ള​താ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ത്തു. സി​എ​എ​യെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് സം​ഘ​ടി​ത അ​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്നും ഭാ​ഗ​വ​ത് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.