പു​ൽ​പ്പ​ള്ളി​യി​ൽ നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യെ പി​ടി​കൂ​ടി
Sunday, October 25, 2020 12:55 PM IST
വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി ചീ​യ​മ്പ​ത്ത് ര​ണ്ടു​മാ​സ​ത്തോ​ളം നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് ഒ​ൻ​പ​ത് വ​യ​സു​ള്ള പെ​ൺ​ക​ടു​വ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പ് ​ക​ടു​വ ഒ​രു വീ​ട്ടി​ലെ മൂ​ന്ന് ആ​ടു​ക​ളെ കൊ​ന്നി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ സ്ഥ​ല​ത്ത് നി​ന്നി​രു​ന്നു. ക​ടു​വ​യെ ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. വ​നം​വ​കു​പ്പ് വെ​റ്റി​ന​റി സ​ർ​ജ​ൻ, ഡി​എ​ഫ്ഒ തു​ട​ങ്ങി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ക്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം തു​ട​ർ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.