കോ​വി​ഡ് ജാ​ഗ്ര​ത കൈ​വി​ട​രു​ത്, സൈ​നി​ക​ർ​ക്കാ​യി വി​ള​ക്ക് ക​ത്തി​ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി
Sunday, October 25, 2020 11:47 AM IST
ന്യൂ​ഡ​ൽ​ഹി: ഉത്സവാഘോഷങ്ങൾക്കിടെ കോ​വി​ഡി​ന് എ​തി​രാ​യ ജാ​ഗ്ര​ത ഒ​ട്ടും കു​റ​യ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം ഓ​ർ​പ്പെ​ടു​ത്തി​യ​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ദു​ർ​ഗ പൂ​ജ​യി​ലും ദ​സ​റ​യി​ലും നി​ര​വ​ധി ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യിരുന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ത് സം​ഭ​വി​ച്ചി​ല്ല. ഇ​നി​യും നി​ര​വ​ധി ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്കേ​ണ്ട​തു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വേ​ണം ഇ​തെ​ല്ലാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വി​പ​ണി​യി​ൽ​നി​ന്ന് സാ​ധ​നം വാ​ങ്ങു​മ്പോ​ൾ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ലും ന​മ്മു​ടെ ധീ​ര​സൈ​നി​ക​രെ​യും ഓ​ർ​ക്ക​ണം. അവരെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ വീ​ട്ടി​ൽ വി​ള​ക്ക് ക​ത്തി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.