കൊ​ടും ഭീ​ക​ര​ൻ അ​ബു മു​ഹ​സി​ൻ അ​ല്‍ മ​സ്രി​യെ അ​ഫ്ഗാ​ന്‍ സൈ​ന്യം വ​ധി​ച്ചു
Sunday, October 25, 2020 11:53 AM IST
കാ​ബൂ​ൾ: അ​ൽ​ക്വ​യ്ദ നേ​താ​വ് അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി​യെ അ​ഫ്ഗാ​ന്‍ പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. അ​ഫ്ഗാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. അ​ൽ​ക്വ​യ്ദ​യു​ടെ ഉ​യ​ര്‍​ന്ന പ​ദ​വി വ​ഹി​ച്ചി​രു​ന്ന അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നാ​ണ്. അ​മേ​രി​ക്ക​യും അ​ന്വേ​ഷി​ച്ചി​രു​ന്ന കൊ​ടും ഭീ​ക​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

എ​ഫ്ബി​ഐ​യു​ടെ മോ​സ്റ്റ് വാ​ണ്ട​ഡ് ടെ​റ​റി​സ്റ്റ് പ​ട്ടി​ക​യി​ലു​ള​ള ഇ​യാ​ള്‍​ക്കെ​തി​രെ 2018ല്‍ ​യു​എ​സ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സെ​ന്‍​ട്ര​ല്‍ ഗാ​സ്നി പ്ര​വി​ശ്യ​യി​ല്‍ ന​ട​ത്തി​യ ഓപ്പ​റേ​ഷ​നി​ടെ​യാ​ണ് ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഓ​പ്പ​റേ​ഷ​ന്‍ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ഫ്ഗാ​ന്‍ സൈ​ന്യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വി​ദേ​ശ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്ക് ആ​യു​ധ​ങ്ങ​ളും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ന​ല്‍​കി അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ യു​എ​സ് തേ​ടു​ന്ന കു​റ്റ​വാ​ളി​യാ​ണ് അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി. താ​ലി​ബാ​നും അ​ഫ്ഗാ​നും ത​മ്മി​ല്‍ സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ല്‍ മ​സ്രി​യു​ടെ വ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.