ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ച്ച് മൂന്ന് മരണം
Sunday, October 25, 2020 12:52 PM IST
വ​ലി​യ​കു​ളം: ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വാ​ഴൂ​ർ റോ​ഡി​ൽ വ​ലി​യ​കു​ള​ത്തി​ന് സ​മീ​പ​മാ​ണ് അപകടമുണ്ടായത്.

കു​ട്ട​മ്പേ​രൂ​ർ ച​ക്കാ​ല​ക്ക​ൽ വീ​ട്ടീ​ൽ ജോ​ണി ജോ​സ​ഫി​ന്‍റെ മ​ക​നും എ​റ​ണാ​കു​ളം രാ​ജ​ഗി​രി കോ​ള​ജി​ലെ ബി​കോം വി​ദ്യാ​ർ​ഥി​യു​മാ​യ ജെ​റി​ൻ ജോ​ണി (19), ഇ​ത്തി​ത്താ​നം മ​ല​കു​ന്നം കു​റി​ഞ്ഞിപ​റ​മ്പി​ൽ വ​ർ​ഗീ​സ് മ​ത്താ​യി (ജോ​സ് - 69), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​നും വാ​ഴ​പ്പ​ള്ളി പ​റാ​ൽ സ്വ​ദേ​ശി​യു​മാ​യ ജി​ന്‍റോ ജോ​സ് (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കും സ്‌​കൂ​ട്ട​റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.