ഇ​ന്ത്യ​ൻ ഭൂ​മി ചൈ​ന പി​ടി​ച്ചെ​ടു​ത്തെ​ന്ന സ​ത്യം മോ​ഹ​ൻ ഭാ​ഗ​വ​തി​ന് അ​റി​യാം: രാ​ഹു​ൽ ഗാ​ന്ധി
Sunday, October 25, 2020 5:28 PM IST
ന്യൂ​ഡ​ല്‍​ഹി: ചൈ​ന​യ്ക്കെ​തി​രാ​യി ഇ​ന്ത്യ​ൻ സൈ​ന്യം മി​ക​ച്ച രീ​തി​യി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​യു​ടെ ഭൂ​മി ചൈ​ന പി​ടി​ച്ചെ​ടു​ത്തെ​ന്ന സ​ത്യം മോ​ഹ​ൻ ഭാ​ഗ​വ​തി​ന് അ​റി​യാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്തെ​ന്ന യാ​ഥാ​ര്‍​ഥ്യം മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന​റി​യാം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ഭ​യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രും ആ​ർ​എ​സ്എ​സും ഇ​തി​ന് അ​നു​വാ​ദം ന​ല്‍​കി​യെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം- രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.