പ​ത്ത് കു​പ്പി ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, October 25, 2020 5:45 PM IST
കു​ഴ​ൽ​മ​ന്ദം: പാ​ല​ക്കാ​ട്ട് പ​ത്ത് കു​പ്പി ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കു​ഴ​ൽ​മ​ന്ദം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ന​സീ​ർ (30) തൃ​ശൂ​ർ ചാ​വ​ക്കാ​ട് ത​ങ്ങ​ൾ പ​ടി സ്വ​ദേ​ശി മു​ആ​ഫ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഴ​ൽ​മ​ന്ദം വെ​ള്ള​പ്പാ​റ ഭാ​ഗ​ത്ത് ഇ​ട​പാ​ടു​കാ​രെ കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.