സം​സ്ഥാ​ന​ത്ത് 6,843 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, October 25, 2020 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 6,843 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 159 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 5,694 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 908 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7,649 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 96,585 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 2,94,910 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,82,568 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,59,651 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 22,917 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3439 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പോ​സി​റ്റീ​വ് ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തൃ​ശൂ​ര്‍ 1011, കോ​ഴി​ക്കോ​ട് 869, എ​റ​ണാ​കു​ളം 816, തി​രു​വ​ന​ന്ത​പു​രം 712, മ​ല​പ്പു​റം 653, ആ​ല​പ്പു​ഴ 542, കൊ​ല്ലം 527, കോ​ട്ട​യം 386, പാ​ല​ക്കാ​ട് 374, പ​ത്ത​നം​തി​ട്ട 303, ക​ണ്ണൂ​ര്‍ 274, ഇ​ടു​ക്കി 152, കാ​സ​ര്‍​ഗോ​ഡ് 137, വ​യ​നാ​ട് 87.

സ​ന്പ​ർ​ക്ക ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തൃ​ശൂ​ര്‍ 994, കോ​ഴി​ക്കോ​ട് 834, എ​റ​ണാ​കു​ളം 416, തി​രു​വ​ന​ന്ത​പു​രം 559, മ​ല​പ്പു​റം 612, ആ​ല​പ്പു​ഴ 514, കൊ​ല്ലം 522, കോ​ട്ട​യം 320, പാ​ല​ക്കാ​ട് 195, പ​ത്ത​നം​തി​ട്ട 231, ക​ണ്ണൂ​ര്‍ 202, ഇ​ടു​ക്കി 87, കാ​സ​ര്‍​ഗോ​ഡ് 126, വ​യ​നാ​ട് 82.

രോ​ഗ​മു​ക്തി ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 941, കൊ​ല്ലം 529, പ​ത്ത​നം​തി​ട്ട 106, ആ​ല​പ്പു​ഴ 869, കോ​ട്ട​യം 299, ഇ​ടു​ക്കി 91, എ​റ​ണാ​കു​ളം 1116, തൃ​ശൂ​ര്‍ 483, പാ​ല​ക്കാ​ട് 419, മ​ല​പ്പു​റം 1052, കോ​ഴി​ക്കോ​ട് 733, വ​യ​നാ​ട് 133, ക​ണ്ണൂ​ര്‍ 537, കാ​സ​ര്‍​ഗോ​ഡ് 341.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.