ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത് 173 കു​ട്ടി​ക​ൾ; പോ​ലീ​സ് റി​പ്പോ​ർ​ട്ട്
Sunday, October 25, 2020 8:23 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തു സം​സ്ഥാ​ന​ത്തു കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ആ​ത്മ​ഹ​ത്യ വ​ർ​ധി​ച്ചെ​ന്നു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ. ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ മാ​ർ​ച്ച് 23 മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ കേ​ര​ള​ത്തി​ൽ 173 കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ​ചെ​യ്തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

വീ​ടു​ക​ളി​ൽ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ലു​ണ്ടാ​യ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളും നി​സാ​ര പ്ര​ശ്ന​ങ്ങ​ളും കു​ട്ടി​ക​ൾ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​തി​നു കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ത്തി​നും 18നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രി​ലേ​റെ​യും.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും അ​ധി​കം കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​യി​രു​ന്നു. 2019 -ൽ 21 ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ത് 27 ആ​യി ഉ​യ​ർ​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 23 പേ​രും മ​ല​പ്പു​റം ജി​ല്ല​യി​ൽ 17 കു​ട്ടി​ക​ളും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 11 കു​ട്ടി​ക​ളും ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​രി​ച്ച കു​ട്ടി​ക​ളി​ൽ 154 പേ​രും തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

തീ​കൊ​ളു​ത്തി​യും വി​ഷം ക​ഴി​ച്ചും മ​രി​ച്ച സം​ഭ​വ​ങ്ങ​ളും പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും നി​സാ​ര കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് കു​ട്ടി​ക​ൾ മ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സം​ഭ​വം ഗൗ​ര​വ​മാ​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് വി​ദ​ഗ​ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​താ​പി​താ​ക്ക​ളു​ടെ ശ​കാ​രം, പെ​ട്ട​ന്നു​ള്ള പ്ര​കോ​പ​നം, കൂ​ട്ടു​കാ​രു​മാ​യു​ള്ള വ​ഴ​ക്ക് തു​ട​ങ്ങി​യ​വ​യും മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.