കാ​സ​ര്‍​ഗോ​ഡ് ടാ​റ്റ നി​ര്‍​മി​ച്ച് ന​ല്‍​കി​യ ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
Sunday, October 25, 2020 8:29 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടാ​റ്റ ഗ്രൂ​പ്പ് സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ച് ന​ല്‍​കി​യ ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഒ​ന്നാം​ഘ​ട്ട​മാ​യി മെ​ഡി​ക്ക​ല്‍, പാ​രാ​മെ​ഡി​ക്ക​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലാ​യി 191 പു​തി​യ ത​സ്തി​ക​ക​ള്‍ അ​ടു​ത്തി​ടെ സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ നി​യ​മ​നം ന​ട​ന്ന് വ​രി​ക​യാ​ണ്. ഇ​പ്പോ​ള്‍ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​മ്പോ​ള്‍ ഈ ​ആ​ശു​പ​ത്രി സാ​ധാ​ര​ണ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​കും. കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ല​യി​ലെ ചി​കി​ത്സാ സൗ​ക​ര്യം ഇ​തി​ലൂ​ടെ വ​ര്‍​ധി​പ്പി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ തെ​ക്കി​ല്‍ വി​ല്ലേ​ജി​ല്‍ 553 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ പു​തി​യ ആ​ശു​പ്ര​തി നി​ര്‍​മി​ച്ച​ത്. ടാ​റ്റാ ഗ്രൂ​പ്പാ​ണ് വ​ള​രെ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ഈ ​ആ​ശു​പ​ത്രി സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ച് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യ​ത്. എ​ല്ലാ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം ആ​ശു​പ​ത്രി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.