സ്പെ​യി​നി​ൽ വീ​ണ്ടും അ​ടി​യ​ന്ത​രാ​വ​സ്ഥ
Sunday, October 25, 2020 8:50 PM IST
മാ​ഡ്രി​ഡ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്‌​പെ​യി​നി​ല്‍ വീ​ണ്ടും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പെ​ട്രോ സാ​ഞ്ച​സ് ആ​ണ് രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യു​ള്ള സ​ഞ്ചാ​ര​ങ്ങ​ള്‍​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കാ​ന​റി ദ്വീ​പു​ക​ളെ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ആ​റു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​ത്തു​ച്ചേ​രു​ന്ന​ത് ക​ര്‍​ശ​ന​മാ​യി വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​യ മാ​സ്‌​കും, സാ​മൂ​ഹി​ക അ​ക​ല​വും ജ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

മേ​യ് ആ​ദ്യ​വാ​രം വ​രെ അ​ടി​യ​ന്ത​രാ​വ​സ്ഥ തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​നാ​ലാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും പെ​ട്രോ സാ​ഞ്ച​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.