കോ​വി​ഡ്: പ്ര​മേ​ഹ, ആ​ര്‍​ബു​ദ രോ​ഗി​ക​ളി​ൽ മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ൽ
Sunday, October 25, 2020 9:23 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്ന​തി​നി​ടെ പ്ര​മേ​ഹം, അ​ര്‍​ബു​ദം, വൃ​ക്ക​രോ​ഗം പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​ഠ​നം.

ഓ​ഗ​സ്റ്റി​ൽ സം​സ്ഥാ​ന​ത്ത് ‌223 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, അ​ര്‍​ബു​ദം, വൃ​ക്ക​രോ​ഗം എ​ന്നി​വ ഉ​ള്ള​വ​രാ​യി​രു​ന്നു ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും.

മ​രി​ച്ച​വ​രി​ല്‍ 120 പേ​ര്‍ ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​ക​ളാ​യി​രു​ന്നു. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം ഉ​ണ്ടാ​യി​രു​ന്ന 116 പേ​ര്‍​ക്ക് മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന 54 പേ​രും, വൃ​ക്ക​രോ​ഗി​ക​ളാ​യ 36 പേ​രും മ​രി​ച്ചു.

ഓ​ഗ​സ്റ്റി​ൽ മ​രി​ച്ച 15 പേ​ര്‍ അ​ര്‍​ബു​ദ രോ​ഗി​ക​ളാ​യി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ്, അ​ര്‍​ബു​ദ ചി​കി​ല്‍​സാ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ണു​ബാ​ധ നി​യ​ന്ത്ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ൽ​കി.

ഓ​ഗ​സ്റ്റി​ലെ മ​ര​ണ നി​ര​ക്കി​ല്‍ പു​രു​ഷ​ന്‍​മാ​രാ​യി​രു​ന്നു കൂ​ടു​ത​ല്‍. 157 പു​രു​ഷ​ന്മാ​രും 66 സ്ത്രീ​ക​ളു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത് കൊ​ല്ല​ത്താ​ണ്. 34പേ​ര്‍. അ​തി​നി​ടെ റി​വേ​ഴ്‌​സ് ക്വാ​റ​ന്‍റൈ​നി​ല്‍ വ​രു​ത്തി​യ വീ​ഴ്ച കാ​ര​ണം 61 മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ച​താ​യും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

മ​രി​ച്ച​ശേ​ഷം 13 പേ​രി​ലാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. അ​തു​കൊ​ണ്ട് മ​ര​ണ​ശേ​ഷം ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചാ​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.