സ്വ​പ്ന സു​രേ​ഷുമായി ബ​ന്ധം: ആ​ക്സി​സ് ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Sunday, October 25, 2020 10:02 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ക്സി​സ് ബാ​ങ്ക് ക​ര​മ​ന ബ്രാ​ഞ്ച് മാ​നേ​ജ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​റ​ശാ​ല സ്വ​ദേ​ശി ശേ​ഷാ​ദ്രി അ​യ്യ​രെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​നും ബാ​ങ്കി​ന്‍റെ ക​ര​മ​ന ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സ്വ​പ്ന സു​രേ​ഷ് പ​ണം ഡോ​ള​റാ​ക്കി മാ​റ്റി​യ​ത് ഈ ​ബാ​ങ്കി​ൽ നി​ന്നാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ബാ​ങ്കി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​രി​ധി​യി​ൽ ക​വി​ഞ്ഞ തു​ക ഡോ​ള​റാ​ക്കി മാ​റ്റി ന​ൽ​കി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ശേ​ഷാ​ദ്രി അ​യ്യ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും ശേ​ഷാ​ദ്രി അ​യ്യ​രി​ൽ നി​ന്ന് ക​സ്റ്റ​സും ഇ​ഡി​യും നേ​ര​ത്തെ വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു.

ശേ​ഷാ​ദ്രി അ​യ്യ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രേ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ത​യാ​റാ​യ​തെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.