പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ജാ​തി രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു; മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ
Sunday, October 25, 2020 10:30 PM IST
ച​ണ്ഡീ​ഗ​ഡ്: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ജാ​തി രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ. ന​വം​ബ​ർ മൂ​ന്നി​ന് ബ​റോ​ഡ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെയാണ് ബി​ജെ​പി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ജാ​തി രാ​ഷ്ട്രീ​യം ക​ളി​ക്കുന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് പാ​ർ​ട്ടി​ക​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ജാ​തി നി​റം ന​ൽ​കു​ന്ന​തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ബ​റോ​ഡ​യു​ടെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ൾ സം​സാ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​മെ​ന്നും ഖ​ട്ടാ​ർ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ബ​റോ​ഡ​യി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്നും ഖ​ട്ടാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ കി​ഷ​ൻ ഹൂ​ഡ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.