സ്റ്റോ​ക്സി​ന് സെ​ഞ്ചു​റി, സ​ഞ്ജു​വി​ന് അ​ർ​ധ സെ​ഞ്ചു​റി; മും​ബൈ​യെ കീ​ഴ​ട​ക്കി രാ​ജ​സ്ഥാ​ൻ
Sunday, October 25, 2020 11:26 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഉ​ജ്ജ്വ​ല ജ​യം. സെ​ഞ്ചു​റി നേ​ടി​യ ബെ​ൻ സ്റ്റോ​ക്സും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ണു​മാ​ണ് രാ​ജ​സ്ഥാ​ൻ വിജയ​ശി​ൽ​പി​ക​ൾ. ജ​യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​യി. സ്കോ​ർ: മും​ബൈ 195-5 (20), രാ​ജ​സ്ഥാ​ൻ 196-2 (18.2)

മും​ബൈ ഉ​യ​ർ​ത്തി​യ 196 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മു​ൻ​പി​ൽ ക​ണ്ടു ഇ​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് വേ​ണ്ടി തു​ട​ക്കം മു​ത​ൽ ബെ​ൻ സ്റ്റോ​ക്സ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ത്ത​പ്പ​യെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ന​ഷ്ട​മാ​യെ​ങ്കി​ലും തു​ട​ർ​ന്ന് സ്റ്റീ​വ് സ്മി​ത്തി​നെ​യും സ​ഞ്ജു സാം​സ​ണെ​യും കൂ​ട്ടു​പി​ടി​ച്ചു ബെ​ൻ സ്റ്റോ​ക്സ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് വി​ജ​യം നേ​ടി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബെ​ൻ സ്റ്റോ​ക്സ് 60 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 14 ഫോ​റും ഉ​ൾ​പ്പെ​ടെ 107 റ​ണ്‍​സ് എ​ടു​ത്തും സ​ഞ്ജു സാം​സ​ണ്‍ 31 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 54 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. മും​ബൈ​യു​ടെ ജ​യിം​സ് പാ​റ്റി​ൻ​സ​ണാ​ണ് ര​ണ്ട് വി​ക്ക​റ്റും.

നേ​ര​ത്തെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് 195 റ​ണ്‍​സ് നേ​ടി​യ​ത്. 21 പ​ന്തി​ൽ ഏ​ഴ് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 60 റ​ണ്‍​സാ​ണ് ഹാ​ർ​ദി​ക് അ​ടി​ച്ചു കൂ​ട്ടി​യ​ത്.

ഇ​ഷാ​ൻ കി​ഷ​ൻ 37 റ​ണ്‍​സും സൂര്യ​കു​മാ​ർ യാ​ധ​വ് 40 റ​ണ്‍​സും തി​വാ​രി 34 റ​ണ്‍​സും നേ​ടി. ഹൈ​ദ​രാ​ബാ​ദി​നാ​യി ജോ​ഫ്ര ആ​ർ​ച്ച​റും ശ്രേ​യ​സ് ഗോ​പാ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ത്യാ​ഗി ഒ​രു വി​ക്ക​റ്റും നേ​ടി. ജ​യ​ത്തോ​ടെ രാജ​സ്ഥാ​ൻ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.