ദേ​ശീ​യ മു​ദ്ര​യും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​ബ​ന്ധ​ന​ക​ളു​മാ​യി ഒ​മാ​ൻ
Monday, October 26, 2020 6:54 AM IST
മ​സ്ക​റ്റ്: അ​നു​വാ​ദ​മി​ല്ലാ​തെ ദേ​ശീ​യ മു​ദ്ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നു ഒ​മാ​ൻ. ഒ​മാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദേ​ശീ​യ മു​ദ്ര ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഖ​ഞ്ജ​റും ര​ണ്ടു വാ​ളു​ക​ളും അ​ട​ങ്ങി​യ​താ​ണ് ഒ​മാ​ന്‍റെ ദേ​ശീ​യ മു​ദ്ര. ഇ​തോ​ടൊ​പ്പം കി​രീ​ട​വും കൂ​ടി ചേ​ർ​ന്ന​താ​ണ് രാ​ജ​കീ​യ മു​ദ്ര​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2013ലാ​ണ് ഈ ​മു​ദ്ര​ക​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ച്ച് കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്.

വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളി​ലോ പ​ര​സ്യ​ങ്ങ​ളി​ലോ ഈ ​ചി​ഹ്ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഔ​ദ്യോ​ഗി​ക മു​ദ്ര പ​തി​പ്പി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യോ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​വ​ർ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും മു​ൻ​കൂ​ർ അ​നു​മ​തി നേ​ടി​യി​രി​ക്ക​ണം.

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.