ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ വീ​ണ്ടും ട്വീ​റ്റ്; പ്ര​ശാ​ന്ത് ഭൂ​ഷ​ണെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു പ​രാ​തി
Monday, October 26, 2020 12:13 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യ്ക്കെ​തി​രാ​യ പു​തി​യ ട്വീ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.​വേ​ണു​ഗോ​പാ​ലി​ന് അ​ഭി​ഭാ​ഷ​ക​നാ​ണ് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത കേ​സ് പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ക​ൻ​ഹ ദേ​ശീ​യ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ചെ​ന്നും ഇ​തി​നു ശേ​ഷം സ്വ​ന്തം നാ​ടാ​യ നാ​ഗ്പു​രി​ലേ​ക്കു ഹെ​ലി​കോ​പ്റ്റ​റി​ൽ പോ​യെ​ന്നു​മാ​യി​രു​ന്നു പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ ട്വീ​റ്റ്.

നേ​ര​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ​യും സു​പ്രീം​കോ​ട​തി​യെ​യും വി​മ​ർ​ശി​ച്ച കേ​സി​ൽ ഓ​ഗ​സ്റ്റി​ൽ പ്ര​ശാ​ന്ത് ഭൂ​ഷ​ന് കോ​ട​തി ഒ​രു രൂ​പ പി​ഴ വി​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.