വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്
Monday, October 26, 2020 1:03 PM IST
വാ​ള​യാ​ർ: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വാ​ള​യാ​റി​ൽ സ​ഹോ​ദ​രി​ക​ളാ​യ കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടു​പി​ടി​ക്കാ​തെ അ​ച്ഛ​ന്‍റെ ത​ല​യി​ൽ കു​റ്റം കെ​ട്ടി​വ​യ്ക്കാ​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച ഡി​വൈ​എ​സ്പി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ത്ര​യും നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​യ്ത​ത്.

പ​ട്ടി​ക​ജാ​തി വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ൻ വാ​ള​യാ​ർ സ​ന്ദ​ർ​ശി​ച്ചി​ട്ടും എ​ന്ത് കൊ​ണ്ടാ​ണ് സ​മ​ര​മി​രി​ക്കു​ന്ന ഈ ​അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. കു​റ്റ​ബോ​ധം കൊ​ണ്ടാ​ണ് എ​ത്താ​തി​രി​ക്കു​ന്ന​ത്. ഈ ​അ​മ്മ​യു​ടെ ക​ണ്ണീ​ർ കാ​ണാ​നു​ള്ള സാ​മാ​ന്യ​മ​ര്യാ​ദ മ​ന്ത്രി കാ​ണി​ക്കേ​ണ്ട​താ​യി​രു​ന്നു.

ഈ ​അ​മ്മ എ​ന്തി​നാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് ബാ​ല​ൻ ചോ​ദി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​ർ​ക്കും ഓ​ർ​മ​യി​ല്ല. ജ​ന​വ​ഞ്ച​ന​യാ​ണ് ഈ ​മ​റ​വി​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.