രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് സാ​രം​ഗി
Monday, October 26, 2020 1:37 PM IST
ഭു​വ​നേ​ശ്വ​ർ: രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് സാ​രം​ഗി. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ബി​ഹാ​റി​ൽ മാ​ത്ര​മ​ല്ല ബി​ജെ​പി സൗ​ജ​ന്യ വാ​ക്സി​ൻ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ബി​ജെ​പി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ഹാ​മാ​രി​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം.

ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ആ​സാം തു​ട​ങ്ങി​യ സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.