ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു ത​യാ​ർ
Monday, October 26, 2020 5:07 PM IST
ല​ണ്ട​ൻ: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ൻ ത​യാ​ർ. വാ​ക്സി​ൻ ന​വം​ബ​ർ ആ​ദ്യം ല​ഭ്യ​മാ​കു​മെ​ന്ന് ല​ണ്ട​നി​ലെ ഒ​രു മു​ൻ​നി​ര ആ​ശു​പ​ത്രി​യെ ഉ​ദ്ധ​രി​ച്ച് സ​ണ്‍ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ത​യാ​റാ​ണെ​ന്നും ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ത​യാ​റാ​ടെു​പ്പ് ന​ട​ത്താ​ൻ ആ​ശു​പ​ത്രി​ക്കു നി​ർ​ദേ​ശം കി​ട്ടി​യെ​ന്നു വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു. കോ​വി​ഡ് കൂ​ടു​ത​ൽ മാ​ര​ക​മാ​കു​ന്ന പ്രാ​യ​മേ​റി​യ​വ​രി​ൽ ആ​ന്‍റി​ബോ​ഡി ഉ​ൽ​പ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന​താ​ണ് ഓ​ക്സ്ഫ​ർ​ഡി​ന്‍റെ വാ​ക്സി​ൻ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്വീ​ഡി​ഷ് ബ്രി​ട്ടീ​ഷ് മ​രു​ന്നു ക​ന്പ​നി​യാ​യ ആ​സ്ട്ര​സെ​ന​ക എ​ന്ന ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഓ​ക്സ്ഫ​ഡി​ലെ ശാ​സ്ത്ര​ജ്ഞ​ർ വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​ത്.

വാ​ക്സി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് യു​കെ​യി​ലാ​ണ്. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ന​ട​ക്കും. ഇ​ന്ത്യ​യി​ൽ ഓ​ഗ​സ്റ്റി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കും. ആ​സ്ട്ര​സെ​ന​ക​യു​മാ​യി ഇ​ന്ത്യ​യി​ൽ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് സ​ഹ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.