അ​നു​രാ​ഗ് ക​ശ്യ​പി​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​മു​ന്ന​യി​ച്ച ന​ടി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​യി​ൽ
Monday, October 26, 2020 5:30 PM IST
മും​ബൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​നു​രാ​ഗ് ക​ശ്യ​പി​നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​മു​ന്ന​യി​ച്ച ബോ​ളി​വു​ഡ് ന​ടി പാ​യ​ൽ ഘോ​ഷ് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യു​ടെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണു പാ​യ​ലും മ​റ്റ് ഏ​താ​നും ചി​ല​രും അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

പാ​ർ​ട്ടി​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പാ​യ​ൽ ഘോ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​യ​ലും കൂ​ടെ​യു​ള്ള​വ​രും എ​ത്തി​യ​തോ​ടെ പാ​ർ​ട്ടി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ട​താ​യി അ​ത്താ​വാ​ലെ പ​റ​ഞ്ഞു. അ​നു​രാ​ഗ് ക​ശ്യ​പി​നെ ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

അ​നു​രാ​ഗി​നെ​തി​രാ​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് പാ​യ​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. അ​നു​രാ​ഗ് ത​ന്നെ ക്രൂ​ര​മാ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്നും അ​നു​രാ​ഗ് എ​ന്ന ക​ലാ​കാ​ര​നു​ള്ളി​ലെ പി​ശാ​ചി​നെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം എ​ന്നും അ​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു പാ​യ​ലി​ന്‍റെ ട്വീ​റ്റ്.

2017ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​ട്ടേ​ൽ കി ​പ​ഞ്ചാ​ബി ശാ​ദി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പാ​യ​ൽ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.