ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ജ​ല​സാ​ന്നി​ധ്യം; നാ​സ​യു​ടെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ
Monday, October 26, 2020 11:06 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ച​ന്ദ്ര​നി​ൽ സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് ജ​ലം ക​ണ്ടെ​ത്തി. നാ​സ​യു​ടെ സ്ട്രാ​റ്റോ​സ്ഫെ​റി​ക് ഒ​ബ്സ​ർ​വേ​റ്റ​റി ഫോ​ർ ഇ​ൻ​ഫ്രാ​റെ​ഡ് (സോ​ഫി​യ) ആ​ണ് നി​ർ​ണാ​യ​ക ക​ണ്ടു​പി​ടു​ത്തം ന​ട​ത്തി​യ​ത്.

ച​ന്ദ്ര​നി​ൽ സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന ഉ​പ​രി​ത​ല​ത്തി​ൽ ജ​ലം ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഒ​ട്ടു​മി​ക്ക​യി​ട​ത്തും ജ​ലം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്നും നാ​സ അ​റി​യി​ച്ചു.

ച​ന്ദ്ര​ന്‍റെ തെ​ക്ക​ൻ അ​ർ​ദ്ധ​ഗോ​ള​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യി​ൽ​നി​ന്ന് ദൃ​ശ്യ​മാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളി​ലൊ​ന്നാ​യ ക്ലാ​വി​യ​സി​ലാ​ണ് ജ​ല​ത​ന്മാ​ത്ര​ക​ളെ സോ​ഫി​യ ക​ണ്ടെ​ത്തി​യ​ത്.

നേ​ച്ച​ർ ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ലാ​ണ് ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഠി​ന​വും വാ​യു​ര​ഹി​ത​വു​മാ​യ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ജ​ലം എ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് പു​തി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​താ​യി നാ​സ​യി​ലെ സ​യ​ൻ​സ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ പോ​ൾ ഹെ​ർ​ട്സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.