4.37 കോ​ടി പി​ന്നി​ട്ട് ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ
Tuesday, October 27, 2020 6:36 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4.37 കോ​ടി പി​ന്നി​ട്ടു. 43,769,527 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ൾ.

1,164,227 പേ​ർ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​യു​ക​യും 32,162,087 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. നി​ല​വി​ൽ 10,443,213 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​ത്. ഇ​തി​ൽ 78,877 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക​ക്കൂ​റി​നി​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി 410,443 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യും 5,101 പേ​ർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്്തു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ൻ, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.

ആ​ദ്യ 15 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലും അ​ഞ്ച്് ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.