അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി എ​മി കോ​ണി ബാ​ര​റ്റി​ന്‍റെ നി​യ​മ​ന​ത്തി​ന് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം
Tuesday, October 27, 2020 7:34 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി എ​മി കോ​ണി ബാ​ര​റ്റി​നെ നി​യ​മ​ന​ത്തി​ന് സെ​ന​റ്റും വോ​ട്ടെ​ടു​പ്പി​ലൂ​ടെ അം​ഗീ​കാ​രം ന​ൽ​കി.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യ​മ​ന ശു​പാ​ർ​ശ 48 നെ​തി​രെ 51 വോ​ട്ടു​ക​ൾ​ക്കാ​ണ് പാ​സാ​യ​ത്. അ​ന്ത​രി​ച്ച ജ​സ്റ്റി​സ് റൂ​ത്ത് ബാ​ദെ​ർ ഗി​ൻ​സ്ബ​ർ​ഗി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ് എ​മി ബാ​ര​റ്റി​നെ നി​യ​മി​ച്ച​ത്.

ഇ​ത്ര​യും വേ​ഗ​ത്തി​ൽ ഒ​രു ജ​ഡ്ജി​യു​ടെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്ന്് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് നോ​മി​നി ജോ ​ബൈ​ഡ​നും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ അ​ന്തി​മ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ട്ട് ദി​വ​സം മു​ന്പാ​ണ് ട്രം​പി​ന് മേ​ൽ​ക്കൈ ന​ൽ​കി​യ ഈ ​വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വൈ​റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് ബാ​ര​റ്റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.