മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, October 27, 2020 9:35 AM IST
ചെ​ന്നൈ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച​തി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന ആ​ക്ര​മി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. രാ​മേ​ശ്വ​രം സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ന്നാ​ല്‍ ആ​രോ​പ​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നി​ഷേ​ധി​ച്ചു. ത​ങ്ങ​ള്‍ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ള്‍​ക്ക് നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ക​ല്ലെ​റി​ഞ്ഞു​വെ​ന്നും ഇ​തേ​തു​ട​ര്‍​ന്ന് വ​ല​ക​ള്‍ ന​ശി​ച്ചു​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.