ചി​രാ​ഗ് ഉ​ർ​ജ​സ്വ​ല​നാ​യ നേ​താ​വെ​ന്നു ബി​ജെ​പി എം​പി; നി​തീ​ഷ് ക്യാ​ന്പി​ൽ അ​സ്വ​സ്ഥ​ത
Tuesday, October 27, 2020 9:36 AM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ എ​ൽ​ജെ​പി നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​നെ പു​ക​ഴ്ത്തി ബി​ജെ​പി എം​പി. ബി​ഹാ​റി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ​യാ​ണു ചി​രാ​ഗ് പാ​സ്വാ​നെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​ത്.

ചി​രാ​ഗ് ഉ​ർ​ജ​സ്വ​ല​നാ​യ യു​വ​നേ​താ​വാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ ബി​ഹാ​റി​ലെ പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കു​ൾ​പ്പെ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​മു​ഖ​നാ​യ ഒ​രു യു​വ​നേ​താ​വും എ​ന്‍റെ സ്പെ​ഷ​ൽ സു​ഹൃ​ത്തു​മാ​യ ചി​രാ​ഗി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു- ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ തേ​ജ​സ്വി സൂ​ര്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​തീ​ഷി​നേ​യും ജെ​ഡി​യു​വി​നേ​യും ഒ​ഴി​വാ​ക്കി ചി​രാ​ഗ് പാ​സ്വാ​നു​മാ​യി ചേ​ർ​ന്ന് ബി​ജെ​പി സ​ർ​ക്കാ​രു​ണ്ടാ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​തെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തീ​രു​മാ​നി​ക്കും എ​ന്ന മ​റു​പ​ടി​യാ​ണു തേ​ജ​സ്വി സൂ​ര്യ ന​ൽ​കി​യ​ത്.

ബി​ഹാ​റി​ലെ ബി​ജെ​പി നേ​താ​ക്ക​ളാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി​യും ഭൂ​പീ​ന്ദ​ർ യാ​ദ​വും ചി​രാ​ഗ് പാ​സ്വാ​ൻ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നു പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി​യി​ല്ലാ​തെ നി​തീ​ഷി​ന് ബി​ഹാ​ർ ഭ​രി​ക്കാ​നാ​വി​ല്ലെ​ന്നും സു​ശീ​ൽ മോ​ദി പ​റ​ഞ്ഞു. എ​ൻ​ഡി​എ​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് പു​റ​ത്തു​പോ​യ പോ​യ ചി​രാ​ഗി​നെ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ബി​ജെ​പി പ്ര​ശം​സി​ക്കു​ന്ന​ത് നി​തീ​ഷ് കു​മാ​ർ ക്യാ​ന്പി​ൽ അ​ലോ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ചി​രാ​ഗി​ന്‍റെ എ​ൽ​ജെ​പി തി​ര​ഞ്ഞെ​ടു​പ്പി​ൽ നി​തീ​ഷി​ന്‍റെ ജെ​ഡി​യു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രെ ഒ​രി​ട​ത്തും എ​ൽ​ജെ​പി മ​ത്സ​രി​ക്കു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തേ​ജ​സ്വി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ബി​ഹാ​റി​ൽ ബി​ജെ​പി- എ​ൽ​ജെ​പി ര​ഹ​സ്യ ധാ​ര​ണ​യെ​ക്കു​റി​ച്ചു​ള്ള സ​ർ​വേ ഫ​ല​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പു​തി​യ നീ​ക്ക​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ജെ​പി​യും ബി​ജെ​പി​യും ര​ഹ​സ്യ ധാ​ര​ണ​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് സീ​വോ​ട്ടേ​ഴ്സ് സ​ർ​വേ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.