പാ​ക്കി​സ്ഥാ​നി​ലെ മ​ദ്ര​സ​യി​ൽ സ്ഫോ​ട​നം; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Tuesday, October 27, 2020 11:49 AM IST
പേ​ഷാ​വ​ർ: പാ​ക്കി​സ്ഥാ​നി​ലെ പേ​ഷാ​വ​റി​ല്‍ മ​ദ്ര​സ​യി​ല്‍ സ്‌​ഫോ​ട​നം. നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. സ്‌​ഫോ​ട​നം ന​ട​ക്കു​ന്ന സ​മ​യം മ​ദ്ര​സ​യി​ല്‍ 60 വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ടാ​യി​രു​ന്നു.

ഖു​റാ​ന്‍ ക്ലാ​സി​നി​ടെ മ​ദ്ര​സ​യ്ക്കു​ള്ളി​ല്‍ ആ​രോ​ബാ​ഗ് കൊ​ണ്ടു​വ​ച്ചു​വെ​ന്നും തു​ട​ര്‍​ന്നു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും 34 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും ഉ​ന്ന​ത​പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ര​ണ്ട് അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ സം​ഭ​വ​ത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഇ​തു​വ​രെ​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.