സി​ബി​ഐ​യ്ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ സി​പി​എം; നേ​രി​ട്ട് കേ​സെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തും
Tuesday, October 27, 2020 2:35 PM IST
ന്യൂഡൽഹി: സം​സ്ഥാ​ന​ത്ത് സി​ബി​ഐ നേ​രി​ട്ട് കേ​സെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ. കേ​ര​ള​ത്തി​ൽ സി​ബി​ഐ​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പോ​ളി​റ്റ്ബ്യൂ​റോ നി​രീ​ക്ഷി​ച്ചു.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നാ​ണ് പോ​ളി​റ്റ്ബ്യൂ​റോ​യു​ടെ വി​ല​യി​രു​ത്ത​ൽ. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു സ​മ്മ​തം എ​ടു​ത്തു ക​ള​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ പ​രി​ശോ​ധ​ന​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​ന്ന് വ​രി​ക​യാ​ണ്. അ​തി​ന് ശേ​ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കും.

നേ​ര​ത്തെ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ത്ത​ര​മൊ​രു നി​ര്‍​ദ്ദേ​ശം നേ​ര​ത്തെ മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു. ഇ​തി​ന് പോ​ളി​റ്റ്ബ്യൂ​റോ​യും അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

പ​ശ്ചി​മ ബം​ഗാ​ൾ, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്​ഗഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു സ​മ്മ​തം എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.