ആ​രെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ഗി​രി​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, October 27, 2020 1:43 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പ​തി​വ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഗി​രി​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ചെ​ന്നി​ത്ത​ല, സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും ആ​ഞ്ഞ​ടി​ച്ച​ത്.

സ്വ​ർ​ണ​ക്ക​ട​ത്തും ഡോ​ള​ർ ക​ട​ത്തും നാ​ടു​ക​ട​ത്ത​ലു​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് കീ​ഴി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം ക​ട​ത്തു​ക​ളൊ​ക്കെ ന​ട​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, മ​ന്ത്രി, സ്വ​പ്ന സു​രേ​ഷ് എ​ന്നി​വ​രാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ത് മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പു​റ​ത്തു​വി​ടു​ന്ന മൊ​ഴി​ക​ള്‍ എ​ല്ലാം വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന് കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു.

ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ന്ത്രി ജ​ലീ​ല്‍, മ​ക​ന് ജോ​ലി തേ​ടാ​ന്‍ പോ​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​ക​ണ്ണി​യാ​യി മാ​റി​യെ​ന്ന് മൊ​ഴി പു​റ​ത്തു​വ​ന്നി​ട്ടു​ള്ള കാ​രാ​ട്ട് റ​സാ​ഖ്, ഇ​ട​തു മു​ന്ന​ണി​യു​ടെ മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ല്‍ ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബ​ന്ധ​മു​ള്ള​തെ​ന്നാ​ണ്.

ഇ​പ്പോ​ള്‍ നെ​ഞ്ചി​ടി​പ്പ് വ​ര്‍​ധി​ക്കു​ന്ന​തും മു​ട്ടു കൂ​ട്ടി​യി​ടി​ക്കു​ന്ന​തും മു​ഖ്യ​മ​ന്ത്രി​യു​ടേ​താ​ണ്. ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍​ക്കും സ്വ​ര്‍​ണ​ക്ക​ട​ത്തി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​നെ ന​ഗ്ന​മാ​യി ദു​രു​പ​യോ​ഗ​പ്പെ​ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ൾ. ഇ​ത് ഒ​രു മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണ്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ വാ​ര്‍​ത്ത​ക​ളും തെ​ളി​വു​ക​ളും മൊ​ഴി​ക​ളും പു​റ​ത്തു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

ഓ​ഫീ​സി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് എ​ന്നെ ഫോ​ണ്‍ ചെ​യ്യ​ണം എ​ന്ന ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​യു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ട്ട്‌​സ് ആ​പ്പ് സ​ന്ദേ​ശം ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍​ക്കും സ്വ​ര്‍​ണ​ക്ക​ട​ത്തി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു എ​ന്ന​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭാ​ഷ​ണ​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍ എ​ങ്ങ​നെ എ​ത്തി​നി​ല്‍​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൂ​ച​ന​യാ​ണ് വാ​ട്ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വെ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ഇ​തു​പോ​ലെ നാ​റി​യ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​താ​ണ്‌ സ​ത്യം. സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി മാ​ത്ര​മ​ല്ല, സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ന്മാ​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വ​സ്തു​ത​ക​ള്‍ തെ​ളി​യി​ക്കു​ന്നു.

സി.​പി.​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ കേ​ര​ള​യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന്‍റെ കാ​ര്‍ ആ​യി​രു​ന്നു. ജ​ന​ക്കൂ​ട്ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് ഈ ​വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ​ത് എ​ന്നാ​യി​രു​ന്നു അ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞ​ത്. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ക​യ്യി​ല്‍​നി​ന്ന് ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വ് ര​ക്ഷ​പ്പെ​ടേ​ണ്ട​ത് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ കൂ​പ്പ​റി​ലാ​ണോ എ​ന്നാ​ണ് ത​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.