വി​ജ​യ​ദ​ശ​മി​ക്ക് താ​ജ്മ​ഹ​ലി​നു​ള്ളി​ൽ കാ​വി​ക്കൊ​ടി പാ​റി​ച്ച് ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ
Tuesday, October 27, 2020 2:57 PM IST
ആ​ഗ്ര: താ​ജ്മ​ഹ​ലി​നു​ള്ളി​ൽ കാ​വി​ക്കൊ​ടി​യു​മാ​യി ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണു നാ​ലു പേ​ർ താ​ജ്മ​ഹ​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചു കൊ​ടി പ​റ​ത്തി​യ​ത്.

താ​ജ്മ​ഹ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ തേ​ജോ മ​ഹാ​ല​യ എ​ന്നു പേ​രു​ള്ള ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നു ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് ആ​ഗ്ര യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഗൗ​ര​വ് താ​ക്കൂ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ താ​ൻ ഇ​വി​ടെ എ​ത്തി ശി​വ​ഭ​ഗ​വാ​നോ​ട് പ്രാ​ർ​ഥി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സ​ർ​ക്കാ​ർ താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് വ​രെ പ്രാ​ർ​ഥ​ന തു​ട​രു​മെ​ന്നും ഗൗ​ര​വ് പ​റ​ഞ്ഞു.

കാ​വി​ക്കൊ​ടി പ​റ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​വ​ർ​ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ​യി​ൽ ഗൗ​ര​വ് താ​ക്കൂ​ർ താ​ജ് കോ​ന്പൗ​ണ്ടി​ൽ ഒ​രു ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​ത് കാ​ണാം. അ​ടു​ത്തൊ​രാ​ൾ കാ​വി​ക്കൊ​ടി പി​ടി​ച്ച് നി​ൽ​ക്കു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

യു​വാ​ക്ക​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ആ​ർ​എ​സ്എ​സ് കൊ​ടി​യ​ല്ലെ​ന്നും വി​ജ​യ​ദ​ശ​മി പ​താ​ക​യാ​ണെ​ന്നു​മാ​ണു ബി​ജെ​പി നേ​താ​വ് മ​നീ​ഷ് ശു​ക്ല പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.