കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രാ​യ പ​രാ​തി കേ​ന്ദ്ര വി​ജി​ല​ൻ​സ് സം​ഘം അ​ന്വേ​ഷി​ക്കും
Tuesday, October 27, 2020 4:46 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രാ​യ പ​രാ​തി വി​ദേ​ശ​കാ​ര്യ ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ അ​ന്വേ​ഷി​ക്കും. കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന്‍റേ​താ​ണ് നി​ർ​ദേ​ശം.

അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ ഭാ​ഗ​മാ​യ യു​വ​തി​യെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് പ​രാ​തി.

ലോ​ക് താ​ന്ത്രി​ക് യു​വ ജ​ന​താ​ദ​ൾ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലിം മ​ട​വൂ​രി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മു​ണ്ടെ​ന്ന് കാ​ണി​ച്ച് നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.