കെ.​എം. ഷാ​ജി​യു​ടെ വീ​ടി​ന്‍റെ രേ​ഖ​ക​ൾ ഇ​ഡി​ക്ക് കൈ​മാ​റി
Tuesday, October 27, 2020 5:38 PM IST
കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ വീ​ടി​ന്‍റെ രേ​ഖ​ക​ൾ ഇ​ഡി​ക്ക് കൈ​മാ​റി. കോ​ർ​പ​റേ​ഷ​നാ​ണ് രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ഒ​രു സ്കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കാ​ൻ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പരാതിയിലാണ് ന​ട​പ​ടി.

കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സ്കൂ​ൾ ര​ക്ഷ​ക​ർ​തൃ സ​മി​തി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ന​വം​ബ​ർ പ​ത്തി​ന് ഷാ​ജി​യോ​ട് കോ​ഴി​ക്കോ​ട് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ത്താ​നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ആ​ഡം​ബ​ര വീ​ട് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി നി​കു​തി ഇ​ന​ത്തി​ല്‍ മാ​ത്രം പി​ഴ​യു​ൾ​പ്പെ​ടെ 1,38,000 രൂ​പ അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ അറിയിച്ചു. കെ​ട്ടി​ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ​യു​ള്‍​പ്പെ​ടെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പു​തു​താ​യി സ​മ​ര്‍​പ്പി​ക്കു​ന്ന രേ​ഖ​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര്‍​ണ​യി​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ന്‍​സി​സ് അ​റി​യി​ച്ചു.

വീ​ട് പൊ​ളി​ച്ചു​മാ​റ്റാ​തി​രി​ക്കാ​ന്‍ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യി​രു​ന്നു. 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

പു​തു​ക്കി​യ പ്ലാ​ന്‍ ന​ല്‍​കി കം​പ്ലീ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്നും ഇ​തു​വ​രെ​യു​ള്ള നി​കു​തി​യും പി​ഴ​യും അ​ട​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും കോ​ര്‍​പ​റേ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച് കെ​ട്ടി​ട നി​കു​തി​യും ആ​ഡം​ബ​ര നി​കു​തി​യും മൂ​ന്നി​ര​ട്ടി പി​ഴ​യും അ​ട​യ്ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.