ഉ​ദി​ച്ചു​യ​ർ​ന്നു സ​ണ്‍​റൈ​സേ​ഴ്സ്; ചാ​ന്പ​ലാ​യി ഡ​ൽ​ഹി
Tuesday, October 27, 2020 11:23 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ത​ക​ർ​പ്പ​ൻ ജ​യം. 88 റ​ണ്‍​സി​നാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ മി​ന്നും ജ​യം.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 220 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് ക​ണ​ക്ക് കൂ​ട്ട​ലു​ക​ൾ തു​ട​ക്കം മു​ത​ൽ പി​ഴ​ച്ചു. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നെ (0) തു​ട​ക്ക​ത്തി​ൽ ത​ന്നെ ഡ​ൽ​ഹി​ക്ക് ന​ഷ്ട​മാ​യി. പി​ന്നീ​ട് ക്രി​സി​ലെ​ത്തി​യ മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സി​നും (5) യാ​തൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല.

വ​ലി​യ ല​ക്ഷ്യം മ​റി​ക​ട​ക്കാ​നി​റ​ങ്ങി​യ ഡ​ൽ​ഹി​യു​ടെ നാ​ല് താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. 36 റ​ണ്‍​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്ത് ആ​ണ് ഡ​ൽ​ഹി നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

ഷി​മ്ര​ണ്‍ ഹെ​റ്റ്മ്യ​ർ(16), അ​ജി​ങ്ക്യ ര​ഹാ​നെ(26) എ​ന്നി​വ​രെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മ​ട​ക്കി​യ​യ​ച്ച് സ​ണ്‍​റൈ​സേ​ഴ്സ് മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കു​ക​യാ​യി​രു​ന്നു. തു​ഷാ​ർ ദേ​ശ്പാ​ണ്ഡേ 20 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 19 ഓ​വ​റി​ൽ 131 റ​ണ്‍​സി​ന് ഡ​ൽ​ഹി ഓ​ൾ​ഔ​ട്ട് ആ​കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ റാ​ഷി​ദ് ഖാ​നാ​ണ് ഡ​ൽ​ഹി​യെ വീ​ഴ്ത്തി​യ​ത്. ന​ട​രാ​ജും സ​ന്ദീ​പ് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സ് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. പേ​രു​കേ​ട്ട ഡ​ൽ​ഹി ബൗ​ളിം​ഗ് നി​ര​യെ പി​ച്ചി​ച്ചീ​ന്തി​യ വൃ​ദ്ധി​മാ​ൻ സാ​ഹ​യും നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​റും ചേ​ർ​ന്നാ​ണ് ഈ ​പ​ടു​കൂ​റ്റ​ൻ സ്കോ​ർ സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ക​ണ്ടെ​ത്തി​യ​ത്. സാ​ഹ 87 റ​ണ്‍​സും വാ​ർ​ണ​ർ 66 റ​ണ്‍​സും നേ​ടി. മ​നീ​ഷ് പാ​ണ്ഡേ 44 റ​ണ്‍​സും വി​ല്യം​സ​ണ്‍ 11 റ​ണ്‍​സും നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.