കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹ​മി​ല്ലാ​ത്ത പെ​ട്ടി ബ​ന്ധു​ക്ക​ള്‍​ക്ക് ന​ല്‍​കി; ഗു​രു​ത​ര​വീ​ഴ്ച
Wednesday, October 28, 2020 12:01 PM IST
കൊ​ച്ചി: കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹ​മി​ല്ലാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പെ​ട്ടി കു​ടും​ബ​ത്തി​ന് കൈ​മാ​റി. കൊ​ച്ചി​യി​ലെ സ്വകാര്യ ആശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

കോ​താ​ട് സ്വ​ദേ​ശി പ്രി​ന്‍​സ് സി​മേ​ന്തി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി​യ​തി​ലാ​ണ് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​ത്. സം​സ്‌​കാ​ര​ത്തി​നാ​യി മൃ​ത​ദേ​ഹ​മി​ല്ലാ​ത്ത പെ​ട്ടി​യാ​ണ് ബ​ന്ധു​ക്ക​ള്‍ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ​ത്തി​ച്ച​ത്. ഇതിനു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പെ​ട്ടി​യി​ലി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് മ​ന​സി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രി​ൻ​സ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, മൃ​ത​ദേ​ഹം കൈ​മാ​റ്റം ചെ​യ്ത സ​മ​യ​ത്തു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.