വാ​ഹ​ന​പ്രേ​മി​ക​ൾ​ക്ക് ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത, ഇന്ത്യയിൽ ഹാ​ർ​ലി ഇ​നി ഹീ​റോ​വ​ഴി..!
Wednesday, October 28, 2020 3:24 AM IST
മും​ബൈ: ഹാ​ർ​ലി ഡേവി​ഡ്സ​ണ്‍ മോ​ഡ​ലു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വി​ല്പ​ന​യും വി​ല്പ​നാ​ന​ന്ത​ര സേ​വ​ന​വും ഇ​നി ഹീ​റോ മോ​ട്ടോ​കോ​ർ​പ്പി​ലൂ​ടെ. ഇ​രു ക​ന്പ​നി​ക​ളും ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി ഹീ​റോ മോ​ട്ടോ​കോ​ർ​പ്പ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഹാ​ർ​ലി മോ​ഡ​ലു​ക​ൾ​ക്കു​മാ​ത്ര​മാ​യു​ള്ള ഡീ​ല​ർ​ഷി​പ്പു​ക​ളി​ലൂ​ടെ​യും ഹീ​റോ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലൂ​ടെ​യു​മാ​ണു വി​ല്പ​ന​യും വി​ല്പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ളും ന​ട​ക്കു​ക. ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍ ബ്രാ​ൻ​ഡ് നെ​യി​മി​ൽ പ്രീ​മി​യം മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച് വി​ൽ​ക്കു​മെ​ന്നും ഹീ​റോ അ​റി​യി​ച്ചു.

ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യി​ലെ നേ​രി​ട്ടു​ള്ള ബി​സി​ന​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹാ​ർ​ലി ഡേവി​ഡ്സ​ണ്‍ ഇ​ന്ത്യാ യൂ​ണി​റ്റ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.