ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മൈ​ക്ക് പോം​പി​യോ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ചൈ​ന രം​ഗ​ത്ത്
Wednesday, October 28, 2020 5:19 AM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ചൈ​ന രം​ഗ​ത്ത്. ചൈ​ന​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം അ​മേ​രി​ക്ക അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യ്ക്കെ​തി​രേ​യു​ള്ള മൈ​ക്ക് പോം​പി​യോ​യു​ടെ ആ​രോ​പ​ണം പു​തി​യ സം​ഭ​വ​മ​ല്ലെ​ന്നും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോം​പി​യോ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വാം​ഗ് വെ​ൻ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നും പ്ര​ദേ​ശി​ക സ​മാ​ധാ​നാ​വും സ്ഥി​ര​ത​യും ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ പോം​പി​യോ നി​ർ​ത്ത​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.