ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
Wednesday, October 28, 2020 7:23 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യഘ​​​ട്ട വോട്ടെടുപ്പ് തുടങ്ങി. 71 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 1066 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ജെ​​​ഡി-​​​യു-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​വ​​​വും ആ​​​ർ​​​ജെ​​​ഡി-​​​കോ​​​ൺ​​​ഗ്ര​​​സ്-​​​ഇ​​​ട​​​ത് സ​​​ഖ്യ​​​വും മി​​​ക്ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. ആ​​​റു മ​​​ന്ത്രി​​​മാ​​​ർ ഇ​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു.

ബി​​​ഹാ​​​റി​​​ൽ മൂ​​​ന്നു ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ് നടക്കുന്നത്. ര​​​ണ്ടാം ഘ​​​ട്ടം ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നും മൂ​​​ന്നാം ഘ​​​ട്ടം ന​​​വം​​​ബ​​​ർ ഏ​​​ഴി​​​നും ന​​​ട​​​ക്കും. കനത്ത സുരക്ഷയാണ് എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.