സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ
Wednesday, October 28, 2020 9:42 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ വീ​ടി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. മാ​രാ​രി​ക്കു​ള​ത്താ​ണ് സം​ഭ​വം. അ​ഭി ശി​വ​ദാ​സ്(25), പ്ര​വീ​ൺ കു​മാ​ർ(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ മ​ധു, സി​പി​എം ക​ണ്ണ​ർ​കാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ഴി​ഞ്ഞ മാ​സം ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്ന അ​ഭി ശി​വ​ദാ​സ​നെ ജോ​ലി​യി​ൽ നി​ന്ന് പ​റ​ഞ്ഞു​വി​ട്ട ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.