ബിഹാർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു
Wednesday, October 28, 2020 11:38 AM IST
പാ​റ്റ്ന: ബിഹാ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​ര​ഭി​ച്ചു. മൂ​ന്നു ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 243 അം​ഗ നിയമസഭയിലെ 71 സീ​റ്റു​ക​ളി​ലേ​ക്കാ​യി 1,066 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ല്‍ 2.14 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് വോ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്.

ബി​ജെ​പി​യു​മാ​യി ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ​യും ആ​ര്‍​ജെ​ഡി​യും കോ​ണ്‍​ഗ്ര​സും ചേ​ര്‍​ന്നു​ള്ള മ​ഹാ​സ​ഖ്യ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന​പോ​രാ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.