സ്വ​പ്ന​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ജാ​ഗ്ര​തക്കു​റ​വ്; ശി​വ​ശ​ങ്ക​റോ​ട് ഹൈ​ക്കോ​ട​തി
Wednesday, October 28, 2020 12:56 PM IST
കൊ​ച്ചി: സ്വ​പ്ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എം.​ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. കേ​സി​ൽ ശി​വ​ശ​ങ്ക​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ൽ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ വാ​ദം ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ശി​വ​ശ​ങ്ക​ർ സാ​ക്ഷി​യാ​ണോ പ്ര​തി​യാ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ സം​ഘം സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ചോ​ദ്യം ചെ​യ്യ​ൽ ത​ട​സ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ക​സ്റ്റം​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ സ്വ​പ്ന വെ​റും മ​റ​യാ​ണെ​ന്നും ഇ​വ​രെ മു​ൻ​നി​ർ​ത്തി ശി​വ​ശ​ങ്ക​റാ​ണോ ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പ്ര​ധാ​ന പ​ദ​വി വ​ഹി​ച്ചി​രു​ന്ന ശി​വ​ശ​ങ്ക​റി​നാ​ണു സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ലാ​ഭം ല​ഭി​ച്ചി​രു​ന്ന​തെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.