ബി​ഹാ​റി​ൽ ജം​ഗി​ൾ​രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മോ​ദി
Wednesday, October 28, 2020 2:34 PM IST
പാ​റ്റ്ന: ബിഹാ​റി​ല്‍ ജം​ഗി​ള്‍ രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബിഹാ​റി​ലെ ധ​ര്‍​ഭം​ഗ​യി​ലെ അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അദ്ദേഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

ബിഹാ​റി​ന് സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തും ആ​ത്മ​നി​ര്‍​ഭ​ര്‍ മി​ഥി​ലാ​ഞ്ച​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സ് ന​യി​ക്കു​ന്ന മ​ഹാ​ഗ​ഡ്ബ​ന്ധ​നും ബിഹാ​റി​നെ വീ​ണ്ടു​മൊ​രു കാ​ട​ന്‍ ഭ​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മം. അ​രാ​ജ​ക​ത്വ​മാ​ണ് ഇ​വ​ര്‍ ഭ​രി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​വ​സ്ഥ​യെ​ന്ന് മ​റ​ക്ക​രു​തെ​ന്നും ന​രേ​ന്ദ്ര ​മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബിഹാ​റി​നെ കൊ​ള്ള​യ​ടി​ച്ച് ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്ത​വ​രെ ജ​ന​ങ്ങ​ള്‍ പു​റ​ത്താ​ക്കി. ബിഹാ​റി​ന് വി​ക​സ​ന​ത്തി​ന്‍റെ പു​തു​വെ​ളി​ച്ച​മാ​ണ് ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം ന​ല്‍​കു​ന്ന​തെ​ന്നും ന​രേ​ന്ദ്ര ​മോ​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബി​ഹാ​റി​ലെ ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 16 ജി​ല്ല​ക​ളി​ലാ​യി 71 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് ഇ​ന്ന് ആ​രം​ഭി​ച്ച​ത്. കൊ​വി​ഡ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന പോ​ളി​ങ് ആ​ണ് ബിഹാ​റി​ലേ​ത്. മൊ​ത്തം 1,066 സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ട്, 31,371 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.