ശി​വ​ശ​ങ്ക​ർ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ; ക​ന​ത്ത സു​ര​ക്ഷ
Wednesday, October 28, 2020 3:41 PM IST
കൊ​ച്ചി: മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​ലെ​ത്തി​ച്ചു. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. വ​ന്‍​സു​ര​ക്ഷാ​വി​ന്ന്യാ​സ​മാ​ണ് പ്ര​ദേ​ശ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ണ് ഇ​ഡി ഓ​ഫീ​സ്. കെ​ട്ടി​ട​ത്തി​ന്‍റെ 300 മീ​റ്റ​ർ പ​രി​ധി​യി​ൽ ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല. കൊ​ച്ചി എ​സി​പി ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ഞ്ചി​യൂ​രി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റി​ന് സ​മ​ൻ​സ് ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യ​ത്. കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.