ആ​രോ​ഗ്യ സേ​തു​വി​നെ ഒ​ടു​വി​ൽ കേ​ന്ദ്രം "ഏ​റ്റെ​ടു​ത്തു'; നി​ർ​മി​ച്ച​ത് പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ
Wednesday, October 28, 2020 7:38 PM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ സേ​തു ആ​പ്പി​നെ "ഏ​റ്റെ​ടു​ത്ത്' ഒ​ടു​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ. പൊ​തു-​സ്വ​കാ​ര്യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ സേ​തു നി​ർ​മി​ച്ച​തെ​ന്ന് കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു.

കേ​ന്ദ്ര വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ സേ​തു നി​ർ​മി​ച്ച​ത്. ഇ​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് വ​ക​യി​ല്ലെ​ന്ന് ഡി​ജി​റ്റ​ൽ ഇ​ന്ത്യ കോ​ർ​പ്പ​റേ​ഷ​ൻ അ​ഭി​ഷേ​ക് സിം​ഗ് പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ 21 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യ​ത്. വ​ള​രെ സു​താ​ര്യ​മാ​യ രീ​തി​യി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യ​തെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

ആ​രോ​ഗ്യ സേ​തു ആ​പ്പ് ആ​രാ​ണ് നി​ർ​മി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യ​ത് വി​വാ​ദ​മാ​യ​രി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ഉ​ണ്ടാ​യ​ത്.

ആ​പ്പ് നി​ർ​മി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന വി​ചി​ത്ര ഉ​ത്ത​ര​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ ചോ​ദ്യ​ത്തി​ന് കേ​ന്ദ്രം ന​ൽ​കി​യ​ത്. കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യ​മാ​ണ് നി​ർ​മാ​താ​ക്ക​ൾ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​ത്.
‌‌
ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ല​ക്ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചീ​ഫ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.