പ​ടി​ക്ക​ൽ മി​ന്നി​യി​ട്ടും ബാം​ഗ്ലൂ​രി​ന് തോ​ൽ​വി; മും​ബൈ​യ്ക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം
Wednesday, October 28, 2020 11:53 PM IST
അ​ബു​ദാ​ബി: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ബാം​ഗ്ലൂ​രി​വി​ന്‍റെ 165 റ​ൺ​സ് ച​ല​ഞ്ച് മും​ബൈ അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് (പു​റ​ത്താ​കാ​തെ 79) മും​ബൈ​യെ ഒ​റ്റ​യ്ക്കു വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഡി​കോ​ക്കും (18) ഇ​ഷാ​ൻ കി​ഷ​നും (25) ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (17) സൂ​ര്യ​കു​മാ​റി​നു പി​ന്തു​ണ ന​ൽ​കി. സൂ​ര്യ​കു​മാ​റി​ന്‍റെ അ​പ​രാ​ജി​ത ഇ​ന്നിം​ഗ്സി​ൽ 10 ഫോ​റും മൂ​ന്ന് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടും.

നേ​ര​ത്തെ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ജോ​ഷ് ഫി​ലി​പ്പെ​യും (33) ദേ​വ​ദ​ത്ത് പ​ടി​ക്ക​ലും (74) ന​ട​ത്തി​യ മി​ക​ച്ച ബാ​റ്റിം​ഗാ​ണ് ബാം​ഗ്ലൂ​രി​ന് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 71 റ​ൺ​സ് ആ​ണ് സ്കോ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നാ​ലെ എ​ത്തി​യ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (9) ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.